Tuesday, August 9, 2011

നടക്കാന്‍ പഠിച്ച വഴികള്‍

നിശബ്ധതയുടേയും
ഏകാന്ഥതയുടേയും
വശ്യതയുണ്ടായിരുന്നു
ആ ഇടവഴികള്‍ക്ക് ...
പണ്ടെങ്ങോ ചോലയോഴുകി വന്ന  
പുഴവഴിയാവും അത് ...
പുല്ലുതേഞ്ഞും 
കല്ലുരഞ്ഞും മണലടിഞ്ഞും
അടിയമര്‍ന്നു പോയ
ചവിട്ടടിപ്പാതകള്‍ ... 

എന്നെ പേടിപ്പെടുത്തിയ
വേലിമുള്ളില്‍ ഉറയുരിയെറിഞ്ഞു
എവിടെയോ പോയ്മറഞ്ഞ 
പാമ്പുകള്‍ ...
ചലപില  ശബ്ദങ്ങളുണ്ടാക്കി
അങ്ങോട്ടുമിങ്ങോട്ടും 
പാറിക്കളിച്ച 
അടക്കാകിളികള്‍ ...
ഇറുക്കെ കണ്ണുചിമ്മിയ
തോട്ടാവാടിയെ
ഉമ്മ വെച്ച 
അപ്പൂപ്പന്‍ താടികള്‍ ...
ഇടക്കിടക്ക്
ഉച്ചത്തിലോച്ചയുണ്ടാക്കിക്കരഞ്
ഒച്ചക്കുപിന്നാലെതിരഞ്ഞ്
ഞാന്‍  കണ്ടെത്തുന്ന
ചീവിടുകള്‍ ...
ഇടവഴിയവസാനിക്കുന്നിടത്ത്
 പുഴയ്ക്കു മുമ്പായ്
കാടുകുത്തി ക്കിടന്ന
നീല മഷിക്കുരുക്കള്‍ ...
അവയുടെ മുള്‍പ്പടര്‍പ്പില്‍ 
കാണാ ദൂരത്തേക്കു
പോയ്‌ മറഞ്ഞ
പൂമ്പാറ്റകള്‍ ...  
മണലരിച്ചെടുക്കുന്ന
തമിഴരുടെ പൊന്‍തരിപോലെ   
ഇടവഴിയില്‍ നിന്നെനിക്ക് കിട്ടിയ
എന്‍റെ  മഞ്ചാടിക്കുരുക്കള്‍ ...
സാവധാനം  
എന്‍റെ മുമ്പിലേക്ക് പറന്നിറങ്ങി വന്ന 
ഞൊട്ടാവലുകളുടെ 
ഇളം ചമര്‍പ്പ് ...

എന്‍റെ ബാല്യത്തിനു  
സ്വപ്നങ്ങളും പ്രതീക്ഷകളും  
നല്‍കിയ  ഈ നടപ്പാതകള്‍ ...

ഇപ്പോള്‍ ഇതെല്ലാം
നശിചോടുങ്ങിയ 
ഈ ഗതിയില്ലാക്കാലത്തിന്‍റെ
സെപിയയില്‍  തീര്‍ത്ത 
ഒരു നിതാന്ത സ്വപ്നം.....